22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 6, 2024
December 2, 2024
November 27, 2024
October 28, 2024
October 14, 2024
October 6, 2024
October 4, 2024
September 25, 2024
September 16, 2024

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Janayugom Webdesk
ചെന്നൈ
November 6, 2021 6:32 pm

സേലത്ത് നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സേലം ജില്ലയിലെ വടഗുമരായ് സ്വദേശി സുഭാഷ് ചന്ദ്രബോസ് (20) ആണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന നീറ്റ് പരീക്ഷ ഫലത്തിൽ പ്രതീക്ഷിച്ചതിലും കുറച്ച് മാർക്ക് ലഭിച്ചതോടെ നിരാശയിലായിരുന്നു സുഭാഷ്.

രാത്രിയിൽ കിടന്നുറങ്ങുന്നതിനിടെ സുഭാഷ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആരോഗ്യ നില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി സേലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ശനിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. സംസ്ഥാനത്ത് സമാന കാരണത്താൽ വിദ്യാർത്ഥികൾ ജീവനൊടുക്കിയിരുന്നു.

eng­lish sum­mar: Stu­dent com­mits sui­cide due to low marks in NEET exam

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.