9 January 2025, Thursday
KSFE Galaxy Chits Banner 2

വിദ്യാര്‍ത്ഥി വാഹനാപടത്തില്‍ മരിച്ചു

Janayugom Webdesk
തൃക്കരിപ്പൂര്‍
March 19, 2022 11:07 pm

പയ്യന്നൂരിനടുത്ത് പുഞ്ചക്കാട് ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പെരുമ്പ സ്വദേശി ജാഫറിന്റെയും പടന്ന കൊട്ടയന്താറിലെ വി കെ റാസിയയുടെയും മകന്‍ അഷ്‌കറലി (21) യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ പയ്യന്നൂരിനടുത്ത് പുഞ്ചക്കാട് കാറുമായി കൂട്ടിയിടിച്ചാണ് അപകടം്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂര്‍ ഫിനിക്‌സ് കോളജിലെ സി എ വിദ്യാര്‍ത്ഥിയാണ്. പെരിയാരം മെഡിക്കല്‍ കോളജില്‍ ഉള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഞായറാഴ്ച ഉച്ചയോടെ പടന്നയില്‍ എത്തിക്കും. സഹോദരി: ഷഹര്‍ബാന്‍.

Eng­lish sum­ma­ry; Stu­dent died accident

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.