പ്രണയം തര്‍ന്ന് നിരാശയിലായ സുഹൃത്തിനെ ആശ്വസിപ്പിക്കാനെത്തിയ കൗമാരക്കാരന് ദാരണാന്ത്യം. ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്ന് സംസാരിച്ചുകൊണ്ടിരിക്കെ പെണ്‍കുട്ടി പുഴയിലേക്ക് ചാടി. കൂട്ടുകാരിയെ രക്ഷിക്കാന്‍ പിറകെ ചാടിയ പെരുമ്പാവൂര്‍ അല്ലപ്ര നടുവിലേടത്ത് വീട്ടില്‍ ഗൗത(17)മാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇരുവരും പതിനേഴ് വയസുകാരാണ്. പ്ലസ് ടു വിദ്യാര്‍ത്ഥികളും.
ചെങ്ങന്നൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. പാലാരിവട്ടത്തെ വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസമാണ് മറ്റൊരു യുവാവുമായുള്ള കുട്ടിയുടെ പ്രണയബന്ധം തകര്‍ന്നത്. ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു പെണ്‍കുട്ടി. ഇക്കാര്യം അറിഞ്ഞ് ആശ്വസിപ്പിക്കാനെത്തിയതാണ് സുഹൃത്തായ ഗൗതം. സംസാരത്തിനിടെ പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇതോടെ ഗൗതം പിറകെ ചാടി. ഇരുവരും വെള്ളത്തില്‍ വീഴുന്നതും മുങ്ങിത്താഴുന്നതും കണ്ട മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാനെത്തി. രണ്ട് പേരെയും ഉടന്‍ തന്നെ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗൗതമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ഗോതമിന്റെ കുടുംബത്തിന് കൈമാറും. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
English Sammury: plus two student drowned to death aluva while rescuing girl
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.