മലപ്പുറം കുറ്റിപ്പാലയിൽ ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ. കൂടല്ലൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകൾ അക്ഷയ (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. കോളജിൽനിന്ന് തിരികെ എത്തിയ അക്ഷയ ആറുമണിയോടെ മുകളിലെ മുറിയിലേക്കു പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ മുറിയിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
English Summary: student found dead at house
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.