19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 9, 2024
December 9, 2024

ആളുമാറി വിദ്യാര്‍ത്ഥിയെ വീട്ടില്‍ക്കയറി മര്‍ദിച്ചു; നാല് പേര്‍ക്കെതിരെ കേസ്

Janayugom Webdesk
കോതമംഗലം
March 11, 2022 8:49 am

യുവതിയെ ശല്യം ചെയ്തുവെന്നാരോപിച്ച് കോതമംഗലം പല്ലാരിമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ ആളുമാറി വീട്ടിൽക്കയറി മർദിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ പോത്താനിക്കാട് പൊലീസ് കേസെടുത്തു. മടിയൂർ സ്വദേശിയായ 16‑കാരനാണ് മർദനമേറ്റത്. വിദ്യാർത്ഥിയുടെ വീട്ടിലെത്തിയ നാല് പേര്‍ അതിക്രൂരമായി മർദിച്ച ശേഷം കാറിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. 

റോഡിലൂടെ നടന്നുപോയ യുവതിയെ ആരോ ശല്യം ചെയ്തിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിയാണ് യുവതിയെ ശല്യം ചെയ്തതെന്ന് തെറ്റിദ്ധരിച്ചാണ് സംഘം വീട്ടിൽക്കയറി ആക്രമണം നടത്തിയത്. വിദ്യാർത്ഥിയെ യുവതിയുടെ വീട്ടിൽ എത്തിച്ചപ്പോഴാണ് ആള് മാറിയെന്ന് മനസിലായത്. സംഭവത്തിൽ പോത്താനിക്കാട് പൊലീസ് നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റഫീഖ്, റൗഫ്, കെ എ മുഹമ്മദ്, മുജീബ് എന്നിവർക്കെതിരെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം നിരപരാധിയായ തന്നെ അതിക്രൂരമായി മർദിച്ചെന്ന് കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി പറഞ്ഞു. 

Eng­lish Summary:student was dis­guised and beat­en inside the house; Case against four
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.