27 February 2026, Friday

Related news

February 27, 2026
February 27, 2026
February 25, 2026
February 23, 2026
February 22, 2026
February 22, 2026
February 22, 2026
February 21, 2026
February 20, 2026
February 18, 2026

ഹൈദരാബാദില്‍ വിദ്യാര്‍ഥിനിയും യൂട്യൂബറുമായ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
ഹൈദരാബാദ്
February 27, 2026 10:25 am

വിദ്യാര്‍ഥിനിയും യൂട്യൂബറുമായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബോനു കൊമാലിയെ (21) ആണ് ഹൈദരാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്കു വൈകാരിക സന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കൊമാലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വിശാഖപട്ടണം സ്വദേശിയാണ് കൊമാലി. ഹൈദരാബാദിലെ പ്രൈവറ്റ് കോളജില്‍ ബിഎ‍‍‍സ്‌സി വിദ്യാര്‍ഥിയായിരുന്നു. ഒരു വര്‍ഷത്തോളമായി ഒറ്റയ്ക്കാണ് താമസം. പഠനത്തോടൊപ്പം, പാര്‍ട്ട് ടൈം യൂട്യൂബറായി പ്രവര്‍ത്തിക്കുന്ന കൊമാലിയുടെ വിഡിയോകള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്.

കുവൈത്തില്‍ ജോലി ചെയ്യുന്ന അമ്മയ്ക്ക് കൊമാലി അതിരാവിലെയാണ് വാട്‌സ്ആപ്പ് വഴി വൈകാരിക സന്ദേശം അയച്ചത്. ‘എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അമ്മേ. ഇളയ സഹോദരനെ നന്നായി നോക്കണം’- കുറിപ്പില്‍ പറയുന്നു. വൈകാതെ യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇതോടെ ബന്ധുക്കള്‍ കൊമാലിയുടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയും സുഹൃത്തുക്കള്‍ അന്വേഷിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തുകയുമായിരുന്നു. അകത്തു നിന്നും പൂട്ടിയ വാതില്‍ ചവിട്ടിത്തുറന്ന് കയറിപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.