23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
October 15, 2024
September 17, 2024
September 12, 2024
July 2, 2024

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞു

Janayugom Webdesk
കൊച്ചി
September 4, 2023 3:32 pm

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞു. നടപടി നേരിട്ട ആറ് വിദ്യാര്‍ത്ഥികളാണ് അധ്യാപകന്‍ ഡോ. പ്രിയേഷിനോട് മാപ്പ് പറഞ്ഞത്. കോളജ് കൗണ്‍സില്‍ തീരുമാനപ്രകാരമാണ് നടപടി.

തെറ്റ് ആവര്‍ത്തിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് കാഴ്ച പരിമിതിയുള്ള അധ്യാപകനായ പ്രിയേഷിനെ ക്ലാസ് മുറിയില്‍ വെച്ച് ചില വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. കെഎസ്‌യു നേതാവടക്കമുള്ള വിദ്യാര്‍ത്ഥികളായിരുന്നു ഇതിന് പിന്നില്‍. സംഭവത്തില്‍ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: stu­dents apolo­gies over hurt blind teacher in mahara­jas college
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.