4 March 2026, Wednesday

Related news

March 2, 2026
March 1, 2026
February 28, 2026
February 27, 2026
February 15, 2026
February 14, 2026
February 5, 2026
January 25, 2026
January 23, 2026
January 23, 2026

പെന്‍സിലിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം; എട്ടാം ക്ലാസുകാരനെ സഹപാഠി കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു

Janayugom Webdesk
തിരുനെല്‍വേലി
April 16, 2025 6:28 pm

പെന്‍സിലിനെ ചൊല്ലി തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠി കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടൈയിലുള്ള ഒരു മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസുകാരനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച ശേഷം സഹപാഠി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. 

തലയ്ക്കും തോളിനും കൈകള്‍ക്കും വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഒരു പെന്‍സിലിനെചൊല്ലി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടന്ന തര്‍ക്കമാണ് കത്തികുത്തിലേക്ക് കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുത്തുകൊണ്ട വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ ക്ലാസ് അധ്യാപിക രേവതിക്കും(44) പരിക്കുപറ്റി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.