22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

വിദ്യാര്‍ത്ഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു: ഒടുവില്‍ പുറത്തായത് അധ്യാപിക

Janayugom Webdesk
ബെംഗളൂരു
September 3, 2023 7:01 pm

മുസ്ലീം വിദ്യാർത്ഥികളോട് പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട അധ്യാപികയെ സ്ഥലം മാറ്റി. കര്‍ണാടക ശിവമോഗയിലെ ടിപ്പു നഗറിലെ സർക്കാർ സ്‌കൂളിലെ അഞ്ചാം ക്ലാസിലെ രണ്ട് മുസ്ലിം വിദ്യാർത്ഥികളോടാണ് അധ്യാപികയായ മഞ്ജുള ദേവി പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞത്. ഇന്ത്യ നിങ്ങളുടെ രാജ്യമല്ലെന്നും നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകണമെന്നും ദേവി വിദ്യാർത്ഥികളോട് പറഞ്ഞു.

ജനതാദൾ (സെക്കുലർ) നേതാവ് എ നസ്‌റുല്ല നൽകിയ പരാതിയില്‍ ദേവിക്കെതിരെ കേസെടുത്തു. പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകുകയും വകുപ്പ് അധ്യാപകനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ദേവിയെ സ്ഥലം മാറ്റിയതായി പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പരമേശ്വരപ്പ അറിയിച്ചു. എന്നാല്‍ വിദ്യാർത്ഥികൾ ക്ലാസിൽ അനിയന്ത്രിതമായി പെരുമാറുന്നതിനാലും തന്നോട് ബഹുമാനമില്ലാത്തതിനാലും താൻ അവരെ അച്ചടക്കത്തിലാക്കുകയായിരുന്നുവെന്നും അധ്യാപിക പ്രതികരിച്ചു. ഇതിന് മുമ്പ് മുസാഫർനഗറിലെ ഒരു സ്‌കൂളിലെ ഒരു അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയെ തല്ലാൻ സഹപാഠികളോട് ആവശ്യപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Stu­dents asked to go to Pak­istan: The teacher final­ly got out

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.