
കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി തലസ്ഥാനത്ത് കറങ്ങാൻ അവസരമൊരുക്കി കെഎസ്ആർടിസി. രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയാണ് സർവീസുകൾ സജ്ജീകരിച്ചിട്ടുള്ളത്. നൂറുകണക്കിന് വിദ്യാർത്ഥികളാണ് യാത്രക്കായി ഒഴുകിയെത്തിയത് . നിയമസഭാ മന്ദിരത്തിന് മുന്നിൽ നിന്ന് തുടങ്ങുന്ന സർവീസ് മാസ്കോട്ട് ഹോട്ടൽ, എൽഎംഎസ്, മ്യൂസിയം, കനകക്കുന്ന്, വെള്ളയമ്പലം, ഗുരുദേവ പാർക്ക്, കോർപ്പറേഷൻ ഓഫീസ്, ഫൈൻ ആർട്സ് കോളേജ് വഴി തിരിച്ചെത്തും. കെഎസ്ആർടിസി സൗജന്യ സിറ്റി റൈഡ് സർവീസുകളുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.