12 January 2026, Monday

Related news

December 31, 2025
October 29, 2025
September 20, 2025
September 7, 2025
September 6, 2025
September 2, 2025
August 3, 2025
June 16, 2025
June 8, 2025
June 8, 2025

കായംകുളം കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Janayugom Webdesk
കായംകുളം
April 14, 2023 8:39 am

കായംകുളം കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്കു കുരിശ്ശടിക്കു പടിഞ്ഞാറായാണു സംഭവം. മഹാദേവികാട് പാരൂർപ്പറമ്പിൽ പരേതനായ പ്രദീപിന്റെ മകൻ ദേവപ്രദീപ്(14), ചിങ്ങോലി ലക്ഷ്മീനാരായണത്തിൽ അശ്വനി മോഹന്റെ മകൻ വിഷ്ണുനാരായണൻ(15), ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണ(14) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. കുട്ടികൾ ഇവിടെ നിൽക്കുന്നതു നാട്ടുകാർ കണ്ടിരുന്നു. വീട്ടിലെത്താഞ്ഞതിനാൽ സന്ധ്യയോടെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. തുടർച്ചയായി ഫോൺശബ്ദംകേട്ട് സമീപവാസി എത്തിയപ്പോഴാണ് ഇവരുടെ വസ്ത്രം കാണുന്നത്.

തുടർന്ന്, കായംകുളത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്നു നടത്തിയ തിരച്ചിലിൽ രാത്രി ഒൻപതേമുക്കാലോടെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നാമത്തെയാളിനായി രാത്രി വൈകിയും തിരച്ചിൽ തുടർന്നു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Eng­lish Sum­ma­ry: three stu­dents drowned in kayamkulam
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.