22 December 2024, Sunday
KSFE Galaxy Chits Banner 2

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വര്‍ണാഭമാക്കി തൃശൂര്‍ സെന്റ് ക്ലെയേഴ്സിലെ വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
തൃശൂര്‍
August 12, 2022 6:52 pm

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ വര്‍ണാഭമാക്കി തൃശൂര്‍ സെന്റ്. ക്ലെയേഴ്സ് സി ജി എച്ച് എസിലെ എണ്ണൂറോളം വിദ്യാര്‍ത്ഥികളും അധ്യാപകരും. എണ്ണൂറോളം വിദ്യാര്‍ത്ഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രധാനാധ്യാപിക സി ഷൈല തെരേസിന്റെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യദിനത്തിനുമുന്നോടിയായി വാര്‍ഷികാഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെ വര്‍ഷങ്ങളെ ഓര്‍മ്മിപ്പിച്ച്, വിദ്യാര്‍ത്ഥിനികള്‍ 75 എന്ന അക്കത്തിനുസമാനമായി റാലിയില്‍ നിരന്ന് നില്‍ക്കുകയും ചെയ്തു.

ഭാരതാംബ, കൈയൊപ്പ് പതിപ്പിച്ച ബാനര്‍, ബലൂണുകള്‍, ത്രിവര്‍ണ പതാകകള്‍ എന്നിവയോടെ വര്‍ണാഭമായ റാലിയായിരുന്നു ബിഷപ്പ് പാലസ് റോഡിനെ വര്‍ണാഭമാക്കിയത്. ഇതിനുപുറമെ വിദ്യാലയാങ്കണത്തില്‍ ഗാന്ധിമരം നട്ടും സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികാഘോഷം അതിമനോഹരമായി ആചരിച്ചു.

 

 

Eng­lish Sum­ma­ry: Stu­dents of St. Clair’s Thris­sur cel­e­brate 75th anniver­sary of inde­pen­dence with colour

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.