സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി വിദ്യാര്‍ത്ഥികള്‍. ഉത്തര കന്നഡ ജില്ലയിലെ വിദ്യാര്‍ത്ഥികളാണ് കത്തെഴുതിയത്. കഴിഞ്ഞ ദിവസം കൃത്യമായി ചികിത്സ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ജില്ലയിലെ ഹൊന്നാവര്‍ സ്വദേശികളായ നാലു പേര്‍ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയില്‍ ആധുനിക സേവനങ്ങളുള്ള ആശുപത്രി വേണമെന്ന ആവശ്യം ശക്തമായത്. ഈ ആവശ്യം മോഡി സര്‍ക്കാര്‍ അംഗീകരിക്കുന്നതു വരെ രക്തത്തില്‍ കത്തെഴുതുന്നത് തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
ഉടന്‍ തന്നെ ആശുപത്രി അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കി. അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സക്കായി ഗോവ, ഹുബ്ബള്ളി, ഉഡുപ്പി, മംഗളൂരു എന്നിവടങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണെന്നും അവര്‍ പറഞ്ഞു. കര്‍വാറിലെ മഹാത്മാഗാന്ധി റോഡില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും പിന്നീട് രക്തം കൊണ്ട് എഴുതി തയ്യാറാക്കിയ കത്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു. വിധ സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്.
English summary; Students wrote letters to Modi in blood
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.