15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024
October 1, 2024

മാനസിക സമ്മർദ്ദം കുറയ്ക്കാം; പുളിപ്പിച്ച ഭക്ഷണം ശീലമാക്കു…

Janayugom Webdesk
April 19, 2023 2:35 pm

ജീവിതശൈലി രോഗങ്ങള്‍ ആരോഗ്യത്തെ ഏറെ ബാധിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. മനുഷ്യരില്‍ ഇതുകാരണം ഉത്കണ്ഠയും സമ്മര്‍ദ്ദവും ഏറെ ഉണ്ടാകാറുണ്ട്. ഉറക്കമില്ലായ്മയും ഭക്ഷണരീതിയും തിരക്കുപിടിച്ച ജീവിതവുമാണ് മിക്കപ്പോഴും മനസിന്റെ ആരോഗ്യത്തെ താളംതെറ്റിക്കുന്നത്. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്ന ഭക്ഷണം ദിവസവും ഉള്‍പ്പെടുത്തുന്നതോടെ ഏറെ ഗുണം ചെയ്യും. ദോശ, ഇഡലി, തൈര്, അച്ചാറുകള്‍, ദോക്ല തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 

ഭക്ഷണക്രമവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുതിയ പഠനം. ദിവസവും പുളിപ്പിച്ച ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ പോസിറ്റീവ് ആകാനും തലച്ചോറിന്റെയും മനസ്സിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് കണ്ടെത്തല്‍. പുളിപ്പിച്ച് തയ്യാറാക്കുന്ന ഏകദേശം 200ഓളം വിഭവങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പുളിപ്പിച്ച ഭക്ഷണം കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 

പുളിപ്പിച്ച ഭക്ഷണം ശരീരത്തിന് ആവശ്യമായ ബാക്ടീരിയകള്‍ നല്‍കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും മാനസികാവസ്ഥ മെടച്ചെപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും സ്വാധീനം ചെലുത്തും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നത്. ’ പുളിപ്പിച്ച ഭക്ഷണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന സെറാടോണിന്‍ ഉത്പാദിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്‌റ്റോഫാന്റെ ഉറവിടമാണ്. ഇവ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ അഥവാ ബ്രെയിന്‍ മെസഞ്ചറുകള്‍ അടങ്ങിയിട്ടുണ്ട്. പുളിപ്പിച്ച ഭക്ഷണം ശീലമാക്കുന്നതോടെ ഇവ നല്ല ഉറക്കത്തിനും ഏറെ സഹായകരമാകും.

Eng­lish Sum­ma­ry; stud­ies show that fer­ment­ed foods can help our health
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.