23 September 2024, Monday
KSFE Galaxy Chits Banner 2

ഹെഡ്ഫോണുകള്‍ കേള്‍വി ശക്തി കുറയ്ക്കുമെന്ന് പഠനം

Janayugom Webdesk
ലണ്ടന്‍
November 16, 2022 10:04 pm

ഹെഡ്ഫോണുകള്‍, ഇയര്‍ബഡ്ഡുകള്‍ എന്നിവ ഉപയോഗിച്ച് വലിയ ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കുന്നത് കൗമാരക്കാരുടെയും യുവാക്കളെയും വന്‍ അപകടത്തിലേക്ക് തള്ളിവിടുമെന്ന് അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട്. ഇതുമൂലം ഈ പ്രായത്തിലുള്ള 100 കോടി പേരുടെ കേള്‍വി ശക്തി നഷ്ടമായേക്കുമെന്നും ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

സൗത്ത് കാലിഫോര്‍ണിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ശ്രവണാരോഗ്യം സംരക്ഷിക്കുന്നതിനായി ‘സുരക്ഷിത ശ്രവണ’ നയങ്ങൾക്ക് അടിയന്തിരമായി മുൻഗണന നൽകേണ്ടതുണ്ടെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ നിലവിലെ കണക്കുകള്‍ പ്രകാരം ലോകത്ത് 43 കോടി ജനങ്ങള്‍ കേള്‍വിക്കുറവ് അനുഭവിക്കുന്നുണ്ട്. 

പലപ്പോഴും 105 ഡെസിബെൽ വരെ ഉയര്‍ന്ന ശബ്ദത്തിലാണ് ഉപയോക്താക്കള്‍ ഹെഡ്സെറ്റ്, ഇയര്‍ഫോണ്‍ പോലുള്ള
വ്യക്തിഗത ശ്രവണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്. സംഗീത വേദികളിലെ ശരാശരി ശബ്ദ നില 104 മുതൽ 112 dB വരെയാണ്. 33 പഠനങ്ങള്‍ വിശകലം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 

Eng­lish Sum­ma­ry: Stud­ies show that head­phones can reduce hearing

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.