21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
April 2, 2024
March 13, 2024
March 12, 2024

കോവിഡ് മുക്തരില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പഠനം

Janayugom Webdesk
വാഷിങ്ടണ്‍
February 17, 2022 8:51 pm

കോവിഡ് ബാധയ്ക്ക് ശേഷം ഒരു വര്‍ഷം വരെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ശാസ്ത്രഞ്ജരുടെ പഠനം. വിഷാദം, ഉത്കണ്ഠ, ഉറക്കകുറവ്, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നി പ്രശ്നങ്ങള്‍ രോഗിക്കുണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. കോവിഡ് മുക്തരിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് കൃത്യമായ ചികിത്സ ആവശ്യമാണെന്നും മെഡിക്കല്‍ ജേണലായ ബിഎംജെയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

ആഗോളതലത്തിൽ 403 ദശലക്ഷത്തിലധികം ആളുകളും യുഎസിൽ മാത്രം 77 ദശലക്ഷത്തിലധികം ആളുകളും വൈറസ് ബാധിതരാണ്. ലോകമെമ്പാടുമുള്ള 14.8 ദശലക്ഷത്തിലധികവും യുഎസിൽ 2.8 ദശലക്ഷത്തിലധികവും ആളുകളിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് കോവിഡ് കാരണമായിട്ടുണ്ട്. പഠനത്തിലെ ഡാറ്റയെ പരാമർശിച്ച് പഠനത്തിന്റെ മുതിർന്ന എഴുത്തുകാരൻ സിയാദ് അൽ-അലി പറഞ്ഞു. വെെറസ് ബാധിക്കാത്തവരുമായുള്ള താരതമ്യ പഠനത്തില്‍ കോവിഡ് മുക്തര്‍ക്ക് മാനസികാരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത 60 ശതമാനം ഉയര്‍ന്നതാണെന്ന് കണ്ടെത്തി. കോവിഡ് രോഗമുക്തരില്‍ 1000 ത്തില്‍ 24 പേര്‍ക്ക് എന്ന രീതിയില്‍ ഉറക്ക കുറവും, 1,000 ൽ 15 പേർക്ക് വിഷാദരോഗവും 1,000 ൽ 11 പേർക്കും ന്യൂറോ കോഗ്നിറ്റീവ് ഡിസോർഡറും ബാധിച്ചതായി കണ്ടെത്തി. 

കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യാത്തതിനു സമാനമായി പഠനത്തിന്റെ പരിധിയില്‍ വരാത്ത ദശലക്ഷകണക്കിന് ആളുകളുണ്ടെന്നും വാഷിംഗ്ടൺ സർവകലാശാലയിലെ ക്ലിനിക്കൽ എപ്പിഡെമിയോളജിസ്റ്റായ സിയാദ് അൽ അലി പറഞ്ഞു. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വെറ്ററന്‍സ് അഫേഴ്സില്‍ നിന്നുള്ള കോവിഡ് കണക്കുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പ്രായം, വംശം, ലിംഗം, ജീവിതശൈലി, മെഡിക്കൽ ചരിത്രം എന്നിവയുൾപ്പെടെ മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള ഘടകങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചായിരുന്നു പഠനം. 

Eng­lish Summary:Study has shown that the poten­tial for men­tal health prob­lems is high those who have test­ed covid positive
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.