2 May 2024, Thursday

Related news

April 2, 2024
August 19, 2023
May 5, 2022
February 17, 2022
January 24, 2022
January 3, 2022
October 31, 2021
September 2, 2021
September 1, 2021

സംസ്ഥാനത്ത് മെന്റൽ ഹെൽത്ത് റിവ്യു ബോർഡുകളുടെ പ്രവർത്തനം ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 2, 2024 10:40 pm

സംസ്ഥാനത്ത് മെന്റൽ ഹെൽത്ത് റിവ്യു ബോർഡുകളുടെ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ റിവ്യുബോർഡുകളുടെ പ്രവർത്തനമാണ് ആരംഭിച്ചത്. മെന്റൽ ഹെൽത്ത് റിവ്യു ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കുവാൻ ആരോഗ്യ മന്ത്രി നിർദേശം നൽകുകയും ഇത് സംബന്ധിച്ച ഉത്തരവിറക്കുകയും ചെയ്തിരുന്നു.
മാനസിക രോഗിയായ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുളള ഒരു ക്വാസി ജ്യുഡിഷൽ സംവിധാനമാണ് മെന്റൽ ഹെൽത്ത് റിവ്യു ബോർഡ്. ഓരോ മെന്റൽ ഹെൽത്ത് റിവ്യു ബോർഡുകളിലും ചെയർമാനും അംഗങ്ങളുമാണുള്ളത്. തിരുവനന്തപുരം ‑പത്മിനി എം ജി, കോട്ടയം — വി ദിലീപ്, തൃശൂർ — കെ പി ജോൺ, കോഴിക്കോട് — ജിനൻ കെ ആർ എന്നിവരാണ് മെന്റൽ ഹെൽത്ത് റിവ്യു ബോർഡ് ചെയർമാൻമാർ. 

മെന്റൽ ഹെൽത്ത് റിവ്യു ബോർഡുമായി ബന്ധപ്പെട്ട് 2017ലെ മാനസികാരോഗ്യ പരിപാലന നിയമത്തിലെ വിവിധ വകുപ്പുകളിൽ പരാമർശിക്കുന്ന സേവനങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്കും അവരുടെ പ്രതിനിധികൾക്കും പ്രയോജനപ്പെടുത്താം.
മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുളള പരാതികളോ, ആക്ഷേപങ്ങളോ അല്ലെങ്കിൽ നിയമപ്രകാരമുളള അവകാശങ്ങൾ ലംഘിക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ രോഗിയുടെ സമ്മതത്തോടുകൂടി പ്രശ്ന പരിഹാരത്തിനായി ബോർഡിനെ സമീപിക്കാം. 

Eng­lish Sum­ma­ry: Men­tal Health Review Boards have start­ed func­tion­ing in the state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.