9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 8, 2025
April 8, 2025
April 7, 2025
April 7, 2025
April 6, 2025
April 6, 2025
April 4, 2025
April 4, 2025
April 4, 2025

ഈജിപ്തിലെ ഹുർഗദയിൽ മുങ്ങിക്കപ്പൽ അപകടം; 6 വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം

Janayugom Webdesk
കെയ്‌റോ
March 27, 2025 7:14 pm

ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിൽ വ്യാഴാഴ്ച ഒരു ടൂറിസ്റ്റ് മുങ്ങിക്കപ്പലിന് അപകടത്തില്‍ ആറ് വിനോദസഞ്ചാരികൾ മരിച്ചു. മരിച്ചവരെല്ലാം വിദേശികളാണെന്നും 19 പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക നിഗമനം. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് ഏകദേശം 460 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. 

തിരക്കേറിയ വിനോദസഞ്ചാര നഗരമായ ഹുർഗദ ഈജിപ്തിലേക്കു വരുന്ന സന്ദർശകരുടെ ഒരു പ്രധാന ഡെസ്റ്റിനേഷനാണ്. ചെങ്കടൽ പവിഴപ്പുറ്റുകളും ദ്വീപുകളുമാണ് പ്രധാന ആകര്‍ഷണം. രണ്ട് ദശലക്ഷം ആളുകൾ തൊഴിൽ ചെയ്യുന്ന ഈ പ്രദേശം രാജ്യത്തിൻറെ ജിഡിപിയുടെ 10 ശതമാനത്തിലധികം സംഭാവന ചെയ്യുന്നുവെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.