23 January 2026, Friday

Related news

January 23, 2026
January 12, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
December 27, 2025
December 27, 2025
December 25, 2025
December 23, 2025

മോഡി തുഗ്ലക്കെന്ന് സുബ്രഹ്മണ്യൻ സ്വാമി

Janayugom Webdesk
ന്യൂഡല്‍ഹി
July 16, 2024 10:15 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. മുഹമ്മദ് ബിൻ തുഗ്ലക്കിനോടാണ് പ്രധാനമന്ത്രി മോഡിയെ സുബ്രഹ്മണ്യൻ സ്വാമി താരതമ്യപ്പെടുത്തിയത്. മുഹമ്മദ് ബിൻ തുഗ്ലക്കിനെയും ബ്രിട്ടീഷ് ഭരണാധികാരികളെയും പോലെ അടിസ്ഥാനശിലയില്‍ പേരെഴുതിവച്ച കെട്ടിടങ്ങളുടെ പേരില്‍ മോഡി ഓര്‍മ്മിക്കപ്പെടും. പക്ഷേ ജനങ്ങള്‍ മറക്കും. എന്നാൽ ലഡാക്കിൽ ചൈനയ്ക്ക് കീഴടങ്ങിയതിന്റെ പേരിൽ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് തുടര്‍ന്നും നയിക്കുന്നതെങ്കില്‍ ബിജെപി ടെെറ്റാനിക് കപ്പല്‍ പോലെ മുങ്ങുമെന്ന് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു. ജമ്മു കശ്മീരിലെ ദോഡയിലെ ദേസ മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ രൂക്ഷവിമര്‍ശനം. മോഡിയുടെ റഷ്യൻ സന്ദർശനം ഇന്ത്യ‑യുഎസ് ബന്ധത്തിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചിരുന്നു. 

Eng­lish Sum­ma­ry: Sub­ra­man­ian Swamy says that Modi is a Tughlaq
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.