സൈനിക ഭരണം രാജ്യത്ത് പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ആവശ്യുപ്പെട്ട് ജനകീയ പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് സുഡാനില്‍ പ്രധാനമന്ത്രി രാജിവച്ചു. സൈന്യവുമായുള്ള അധികാരം പങ്കിടൽ കരാറിൽ ഒപ്പുവച്ചതിലൂടെ വീണ്ടും അധികാരത്തിലേറിയ സുഡാൻ പ്രധാനമന്ത്രി അബ്ദല്ല ഹംദോക്കാണ് ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് രാജിവച്ചത്. സൈന്യത്തിന് നല്‍കിയിരിക്കുന്ന അധികാരം പൂർണമായും പിൻവലിക്കണമെന്നും രാഷ്ട്രീയ ഭരണം വേണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബർ 25നാണ് സൈന്യം സർക്കാരിനെ പിരിച്ചുവിട്ട് അധികാരം പിടിച്ചെടുത്തത്. അന്നു മുതൽ ഹംദോക്ക് വീട്ടുതടങ്കലിലായിരുന്നു. സൈനിക നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. പിന്നീട് സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹുമായുള്ള ധാരണയിൽ ഹംദോക്ക് വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുകയായിരുന്നു. രാജ്യം ദുരന്തത്തിലേക്ക് വഴുതിവീഴുന്നതിൽ നിന്ന് തടയാൻ താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ സമവായശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ഹംദോക്ക് പറഞ്ഞു. അധികാരം പങ്കിടൽ കരാറിനെതിരെ ഇതുവരെ നടന്ന പ്രക്ഷോഭങ്ങളിൽ 40 ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
English Summary: Sudan’s PM resigns amid mounting popular protests
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.