10 January 2026, Saturday

Related news

January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026

കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റിയത് വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് സുധാകരന്‍

ഒരു നിയമസഭാ സീറ്റും, അധികാരം കിട്ടിയാല്‍ മന്ത്രിസ്ഥാനവും, പറയുന്ന ആളിനെ കെപിസിസി പ്രസിഡന്റുമാക്കണം 
Janayugom Webdesk
തിരുവനന്തപുരം
May 24, 2025 2:32 pm

കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റിയത് പദവികള്‍ നല്‍കി അംഗീകരിക്കുമെന്ന വാഗ്ദാനങ്ങളുടെ ഭാഗമെന്ന് കെ സുധാകരന്‍.കെപിസിസി പ്രസി‍‍ന്റ് സ്ഥാനത്തു നിന്നും താന്‍ മാറണമെന്ന് ആവശ്യപ്പെട്ടത് എഐസിസിസയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലാണ്.

കർണാടകയിലെ ബെൽ​ഗാവി സമ്മേളനത്തിന് ശേഷം ആറു സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ മാറ്റിയെന്നും കേരളത്തിലും മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നുമാണ് കെ സി വേണു​ഗോപാൽ പറഞ്ഞത്. ഉചിതമായ ആദരം നൽകുമെന്നും പ്രവർത്തക സമിതി അംഗത്വത്തിനൊപ്പം താൻ പറയുന്ന ആളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നും വാഗ്ദാനം ചെയ്തു.

പല സ്ഥാനങ്ങളും വാഗ്ദാനം ചെയ്‌തെന്നും പ്രത്യേക ഇളവ് നൽകി നിയസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകുമെന്ന് പറഞ്ഞെന്നും സുധാകരൻ വെളിപ്പെടുത്തി.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ അംഗത്വം ലഭിക്കും എന്ന ഉറപ്പ് തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു.കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സീറ്റിൽ മത്സരിക്കാനാണ് സുധാകരന്റെ ലക്ഷ്യം. കണ്ണൂര്‍ കേന്ദ്രീകരിച്ചായിരിക്കും തന്റെ പ്രവര്‍ത്തനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.