
ഏറ്റൂമാനൂരിൽ യുവതിയുടെയും മക്കളുടെയും ആത്മഹത്യയ്ക്കു കാരണം ഭർത്താവ് നോബിയുടെ പീഡനമാണെന്ന് പൊലീസ് കുറ്റപത്രം. നോബിയുടെ തൊടുപുഴയിലെ വീട്ടിൽ നിന്നും ഷൈനിയും മക്കളും ഇറങ്ങിപ്പോയിരുന്നു. ശേഷവും പിന്തുടർന്നെത്തി ഉപദ്രവിക്കുകയും മരിക്കുന്നതിന്റെ തലേ ദിവസം നോബി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും.
മരിക്കുന്നതിന്റെ തലേ ദിവസം നടത്തിയ ഫോൺ സംഭാഷണത്തിൽ മക്കളെയും കൂട്ടി പോയി മരിക്കാൻ നോബി പറഞ്ഞതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഫെബ്രുവരി 28നാണ് ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരെ പാറോലിക്കലിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. ഭാര്യയുടെയും മക്കളുടെയും ആത്മഹത്യയ്ക്കു പിന്നാലെ നോബിയെ തൊടുപുഴയിലെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 28 ദിവസത്തിന് ശേഷം ഇയാൾ ജാമ്യം നേടി പുറത്തിറങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.