കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഉത്തർ പ്രദേശിൽ ആത്മഹത്യ ചെയ്യുന്ന വ്യവസായികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതായി റിപ്പോർട്ട്. ആഗ്ര, പ്രയാഗ്‌രാജ്, അയോധ്യ തുടങ്ങിയ നഗര മേഖലകളിലാണ് കൂടുതൽ ആത്മഹത്യകളും നടന്നത്. കോവിഡിനെയും ലോക്ഡൗണിനെയും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെറുകിട, വൻകിട വ്യവസായ സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാർ ഒരു സഹായവും നൽകിയില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നു.
ദേശീയ ക്രൈം റോക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കോവിഡ് മഹാമാരി പിടിമുറുക്കിയ 2020ൽ 11,716 വ്യവസായികളാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്ന വ്യവസായികളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 29 ശതമാനം വർധനവാണ് ഉണ്ടായത്. 2019ൽ ആത്മഹത്യകളുടെ എണ്ണം 9,052 ആയിരുന്നു.
ദേശീയ ലോക്ഡൗണില്‍ ഇളവുകള്‍ വന്നതിനു പിന്നാലെ പ്രയാഗ്‌രാജ് അടക്കമുള്ള നഗരങ്ങളില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2021മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രയാഗ്‌രാജില്‍ മാത്രം യഥാക്രമം 22, 24, 26 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020ല്‍ ഇത് 28, 21, 22 എന്നിങ്ങനെ ആയിരുന്നു. 2019ല്‍ ഈ മൂന്ന് മാസങ്ങളില്‍ ജില്ലയില്‍ 16, 12, 11, ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
english summary;Suicide of industrialists is on the rise in UP
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.