
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനും മകനും ആത്മഹത്യ ചെയ്ത കേസില്‍ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ഐസി ബാലകൃഷ്ണന് എംഎല്‍എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഐസി ബാലകൃഷ്ണന് എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്, മുന്‍ ഡിസിസി ട്രഷറര്‍ കെകെ ഗോപിനാഥ് എന്നിവര്‍ക്കാണ് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ജില്ല വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
എന്‍എം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന് ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതോടെ എംഎല്‍എ ഉള്‍പ്പെടെ 3 പ്രതികള്‍ ഒളിവിലായിരുന്നു. എന്നാല്‍ ഇന്നലെ നിയമസഭയില്‍ എംഎല്‍എ എത്തിയിരുന്നു. അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രനാണ് കേസിലെ നാലാം പ്രതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.