30 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 29, 2024
December 28, 2024
December 25, 2024
September 24, 2024
July 17, 2024
June 11, 2024
June 10, 2024
June 6, 2024
June 5, 2024
March 20, 2024

വയനാട് ഡിസിസി ട്രഷററുടെയും , മകന്റെയും ആത്മഹത്യ : സാമ്പത്തിക ഇടപാടുകള്‍ പൊലീസ് അന്വേഷിക്കും

Janayugom Webdesk
തിരുവനന്തപുരം
December 29, 2024 11:15 am

വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുമെന്ന് പൊലീസ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ തെളിവുകള്‍ ലഭിച്ചാല്‍ ചോദ്യം ചെയ്യല്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആരോപണങ്ങളില്‍ സുല്‍ത്താന്‍ബത്തേരി പൊലീസാണ് അന്വേഷണം നടത്തുക.സംഭവവുമായി ബന്ധപ്പെട്ട് വിശദമായ മൊഴികൾ പൊലീസ് രേഖപ്പെടുത്തും. ബത്തേരി അർബൺ ബാങ്കിൽ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 13 പേരിൽ നിന്നായി കോൺഗ്രസ് നേതാക്കൾ കോടികൾ കോഴ വാങ്ങിയെന്നും ഒടുവിൽ എൻ എം വിജയനെ നേതാക്കൾ ബലിയാടാക്കുക ആയിരുന്നു എന്നുമാണ് ആരോപണം.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് വയനാട് ഡിസിസി ട്രഷറർ എൻ എംവിജയനേയും മകൻ ജിജേഷിനെയും മണിച്ചിറയിലെ വീട്ടിൽ വിഷം അകത്തുചെന്ന് അവശനിലയിൽകണ്ടെത്തിയത്. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവർ മരിക്കുകയായിരുന്നു.മാനസിക വെല്ലുവിളി നേരിടുന്ന മകന് വിഷം നൽകിയശേഷം വിജയൻ വിഷം കഴിക്കുകയായിരുന്നെന്നാണ് സ്ഥിരീകരണം.

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.