വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി നിജിത (32) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ നിജിത കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആസിഡ് ആക്രമണത്തിൽ സാരമായി പരിക്കേറ്റ മകൾ അളകനന്ദയും (11) മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അളകനന്ദ അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. നിജിതയുടെ ഭർത്താവ് അമ്പലവയൽ ആറാട്ടുപാറ സ്വദേശി സനലാണ് ഭാര്യക്കും മകൾക്കും നേരെ ആക്രമണം നടത്തിയത്. ഈ മാസം 15 ന് ആയിരുന്നു സംഭവം. ആക്രമണത്തിനു ശേഷം ഒളിവിൽപോയ സനൽ 17 ന് ട്രെയിനുമുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു.
English Summary: Suicide victim’s wife dies after acid attack
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.