22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 12, 2024
October 30, 2024
October 29, 2024
October 29, 2024
October 23, 2024
October 16, 2024
September 10, 2024
September 8, 2024
July 18, 2024
May 27, 2024

കമിതാക്കള്‍ക്ക് ഇനി എത്രദൂരത്തിരുന്നാലും നേരിട്ട് ചുംബനം നല്‍കാം;ചൈനയില്‍ കണ്ടെത്തിയിരിക്കുന്നു, 3000 ഇന്ത്യന്‍ രൂപ

Janayugom Webdesk
ന്യൂഡല്‍ഹി
February 28, 2023 10:12 am

കമിതാക്കള്‍ക്ക് എത്ര ദൂരെ നിന്നും ഇനി നേരിട്ട് ചുംബനാം നല്‍കാം.കമിതാക്കള്‍ക്ക് മാത്രമല്ല, നമുക്ക് ഇഷ്ടമുള്ള ആര്‍ക്കം ഒരു ചുംബനം കൊടുക്കാന്‍ ആഗ്രഹിച്ചാല്‍ അതിനു കഴിയും. അതിനായി പുതിയകണ്ടുപിടുത്തം ചൈനീസ് സര്‍വകലാശാല നടത്തിയിരിക്കുന്നു, ചാങ്ഷൗ സിറ്റിയിലെവിദ്യാര്‍ത്ഥിയായ ജിയാങ് സോംഗ്ലി ആണ് അതിനു പിന്നില്‍.

പഠനാകാലത്ത് സോംഗ്ലിക്കൊരു കാമുകിയുണ്ടായിരുന്നു. രണ്ടുപേരും രണ്ട് നാടുകളിലായതിനാല്‍ ഫോണിലൂടെ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂ.ആചിന്തയില്‍ നിന്നാണ് ഈ ഉപകരണം കണ്ടുപിടിക്കാന്‍ പ്രചോദനമായതെന്ന് ജിയാങ് സോംഗ്ലി പറയുന്നു.റിമോട്ട് കിസ്സിംഗ് ഡിവൈസ് എന്നുവിളിക്കാവുന്ന ഈ ഉപകരണം ഏതായാലും സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കിസ്സെംഗര്‍ എന്നാണ് നല്‍കിയിരിക്കുന്ന പേര്.

ചലിക്കുന്ന വിധത്തിലുള്ള ഫീച്ചറുള്‍പ്പെടുന്ന ഈ സിലിക്കണ്‍ ഉപകരണം മനുഷ്യന്റെ ചുണ്ടിനോട് സാമ്യമുള്ളതാണ്. ഇത് ഫോണില്‍ ഘടിപ്പിച്ച്, അതുവഴി വിദൂരത്തുള്ളവര്‍ക്ക് ചുംബനം കൊടുക്കാനും ചുംബനം സ്വീകരിക്കാനും ഈ ഡിവൈസിലൂടെ സാധിക്കും.ചാങ്‌സോ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് മെക്കാട്രോണിക് ടെക്‌നോളജി ഈ കണ്ടുപിടിത്തത്തിന് പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്. 

സിലിക്കണ്‍ ചുണ്ടുകള്‍, പ്രഷര്‍ സെന്‍സര്‍, ആക്യുറേറ്റേഴ്‌സ് എന്നിവയിലൂടെയാണ് ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനം സാധ്യമാകുന്നത്. യഥാര്‍ത്ഥ ചുംബനം പോലെ തന്നെ ആളുകള്‍ക്ക് ഫീല്‍ ചെയ്യുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണമെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സെന്‍സറുകള്‍ ഉപയോഗിച്ച് ചുംബിക്കുന്നയാളുടെ ചുണ്ടിന്റെ സമ്മര്‍ദ്ദം, ചലനം,ചൂട് എന്നിവ ഈ ഉപകരണം അനുകരിക്കും.ചൈനീസ് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ടൊബാക്കോയില്‍ 260 യുവാന് ഈ ഉപകരണം ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.(3000 ഇന്ത്യന്‍ രൂപ) 

Eng­lish Summary:
Suit­ors can now kiss direct­ly no mat­ter how far away; dis­cov­ered in Chi­na, INR 3000

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.