9 February 2026, Monday

Related news

February 7, 2026
January 29, 2026
January 28, 2026
January 28, 2026
January 27, 2026
January 24, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

സുകുമാരക്കുറുപ്പും പിള്ളേരും നഗരത്തിൽ ഇറങ്ങുന്നു

Janayugom Webdesk
August 19, 2024 4:34 pm

സിനിമയുടെ പരസ്യങ്ങൾക്ക് എന്നും പുതുമയുള്ളതും വ്യത്യസ്ഥനുമായ രീതികൾ അവലംബിക്കുന്നത് സിനിമകൾക്ക് ഏറെ ഗുണകരമാകുന്നതാണ്. ഇവിടെ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിനാണ് അണിയറ പ്രവർത്തകർ കൗതുകകരമായ ഒരു പ്രമോഷൻ നടത്തുന്നത്. മുമ്പും ഉത്തരം നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിലും സമീപകാലത്ത് ഇപ്പോഴാണ് നടത്തുന്നത്. ഓണക്കാലം ആഘോഷിക്കാനായി സെപ്റ്റംബർ പതിമൂന്നിനാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത് കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ ഡിസ്പ്ലേ ബോർഡുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള വാഹനങ്ങൾ ഓടിത്തുടങ്ങി. 30ൽ അധികം വാഹനങ്ങളാണ് സെപ്റ്റംബർ പതിമൂന്നാം തീയതി ഓണ ചിത്രമായി തിയറ്ററുകളിൽ എത്തുന്ന ഗ്യാങ്സ് ഓഫ് സുകുമാർ കുറുപ്പിന്റെ പ്രചരണാർത്ഥം ഓടുന്നത്.

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച്, ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമനും എഡിറ്റിംഗ് സുജിത്ത് സഹദേവും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ എസ് മുരുകൻ. ഷാജി കൈലാസ്- ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനായി അഭിനയിക്കുന്ന ഈ സിനിമയിൽ അബുസലീം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോണി ആന്റണി, ടിനി ടോം, എബിൻ ബിനോ,ഇനിയ, ശ്രീജിത്ത് രവി, സൂര്യ കൃഷ്, സുജിത്ത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു.

വാഴൂർ ജോസ്.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.