9 January 2026, Friday

Related news

January 2, 2026
December 29, 2025
December 21, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 14, 2025
November 30, 2025
November 24, 2025

സുലിയാരി കല്‍ക്കരിപ്പാടം: ഗ്രാമീണര്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കാതെ അഡാനി

Janayugom Webdesk
ഭോപ്പാല്‍
June 29, 2023 9:24 pm

അഡാനി ഗ്രൂപ്പിന് അനുവദിച്ച സുലിയാരി കല്‍ക്കരിപ്പാടത്തിനു് ഭൂമി വിട്ടുനല്‍കിയ ഗ്രാമീണര്‍ കടുത്ത ദുരിതത്തില്‍. കല്‍ക്കരി ഖനനത്തിന് ഭൂമി വിട്ടുനല്‍കിയ ഗ്രാമീണര്‍ക്ക് നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരതുക നല്‍കുന്നതില്‍ സംഭവിച്ച പാകപിഴ കാരണം ഗ്രാമീണര്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുകയാണന്നും സര്‍ക്കാര്‍ ഗ്രാമീണരുടെ ആവലതികള്‍ കാര്യമായി എടുക്കുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2002 ലാണ് സുലിയാരി മേഖലയിലെ കല്‍ക്കരി നിക്ഷേപം ഖനനം ചെയ്യാന്‍ സര്‍ക്കാര്‍ സ്ഥാപനമായ സിംഗ്രോളി കോള്‍ ഫീല്‍ഡ്സ് തീരുമാനിച്ചത്. പൊതുമേഖല സ്ഥാപനമായ ആന്ധ്രാപ്രദേശ് മിനറല്‍ ഡവലപ്പെമെന്റ് കോര്‍പ്പറേഷനാണ് (എപിഎംഡിസി) ഖനനത്തിനുള്ള കരാര്‍ ലഭിച്ചത്. തുടര്‍ന്ന് ഉപകരാര്‍ അഡാനി കമ്പനിക്ക് നല്‍കുയായിരുന്നു.

പ്രദേശത്തെ ഒമ്പത് വില്ലേജുകളിലാണ് അഡാനി കമ്പനി കല്‍ക്കരി ഖനനം നടത്തുന്നത്. ഖനനത്തിനുള്ള ഭൂമിയേറ്റടുക്കല്‍, പുനരധിവാസം അടക്കമുള്ള വിഷയങ്ങള്‍ അഡാനി കമ്പനിയുടെ ചുമതലയിലാണ് നടത്തേണ്ടതെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. ഖനനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കുന്നവര്‍ക്ക് വാസസ്ഥലം നിര്‍മ്മിച്ച് നല്‍കുന്ന തുക അഡാനി കമ്പനിക്ക് എപിഎംഡിസി തിരിച്ച് നല്‍കുന്ന വ്യവസ്ഥയും കരാറില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

എപിഎംഡിസി നടത്തിയ പാരിസ്ഥിതി ആഘാത പഠനത്തില്‍ 1386 കുടുംബങ്ങളെ പദ്ധതി നേരിട്ട് ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 361 പട്ടികജാതി കുടുംബങ്ങളും 104 പട്ടിക വര്‍ഗ്ഗ കുടുംബങ്ങളും ഉള്‍പ്പെടും. പദ്ധതി നേരിട്ട് ബാധിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് എല്ലാ വിധ സൗകര്യത്തോടും കൂടി വീട്, ആശുപത്രി, സ്കുളുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമെന്ന് അഡാനി ഗ്രൂപ്പിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഭവന നിര്‍മ്മാണം, ഗതാഗത സൗകര്യം, വൈദ്യുത വിതരണം എന്നിവയില്‍ ഒന്നുപോലും പൂര്‍ത്തിയാക്കാന്‍ അഡാനി ഗ്രൂപ്പിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. 

പദ്ധതിയുടെ ഭാഗമായി ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായവും പുനരധിവാസവും ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് മുന്നില്‍ രണ്ട് ഉപാധികളാണ് സര്‍ക്കാര്‍ വച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുുന്ന വീടുകള്‍ സ്വീകരിക്കുക അല്ലെങ്കില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ഭൂമിയില്‍ വീട് നിര്‍മ്മിക്കക. അല്ലെങ്കില്‍ സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്ന അഞ്ച് ലക്ഷം രൂപ സ്വീകരിക്കുക. അതേസമയം അഡാനി കല്‍ക്കരിപ്പാടം വന്നതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂര്‍ണമായാതായും അഞ്ച് ലക്ഷം രൂപ കൊണ്ട് ഇന്നത്തെ കാലത്ത് ഒരു വീട് നിര്‍മ്മിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും ഗ്രാമവാസികള്‍ പറയുന്നു.

Eng­lish Sum­ma­ry: Sul­yari Coal Field: Adani yet to pay com­pen­sa­tion to villagers

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.