22 November 2024, Friday
KSFE Galaxy Chits Banner 2

വേനല്‍ച്ചൂട് കനക്കുന്നു: മഴയില്ലെങ്കില്‍ ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാവകുപ്പ്

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
March 14, 2022 3:28 pm

സംസ്ഥാനത്ത് വേനല്‍മഴ ലഭിക്കാത്തപക്ഷം ചൂടിന്റെ കാഠിന്യം വര്‍ധിക്കുമെന്ന് കാലാവസ്ഥാവകുപ്പ്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നും തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും സം​സ്ഥാ​ന​ത്തു മൂ​ന്നു ​ഡി​ഗ്രി ചൂ​ട് കൂ​ടു​മെ​ന്നുമാ​ണ് പ്ര​വ​ച​നം. 37 ഡി​ഗ്രി മു​ത​ല്‍ 39 ഡി​ഗ്രി വ​രെ ചൂ​ട് അ​നു​ഭ​വ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ചൂ​ട് ഉ​ണ്ടാ​വു​ക. ഇ​വി​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു കാ​ലാ​വ​സ്ഥ വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽ​കി. ചൂ​ട് വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മാ​ണ​മേ​ഖ​ല​യി​ല്‍ ജോ​ലി​ ചെ​യ്യു​ന്ന​വ​രും ചു​മ​ട്ട് തൊ​ഴി​ലാളി​ക​ളും അ​തീ​വ ജാ​ഗ്ര​ത​ പു​ല​ര്‍​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അറിയിച്ചു.

ചൂ​ട് കൂ​ടി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ജോ​ലി ചെ​യ്യാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ് സം​ജാ​ത​മാ​യി​ട്ടു​ള്ള​ത്. പ​തി​നൊ​ന്നു​ മു​ത​ല്‍ മു​ന്നു വ​രെ താ​ങ്ങാ​ൻ പ​റ്റാ​ത്ത വി​ധ​ത്തി​ലു​ള്ള ചൂ​ടി​നാ​ണ് സാധ്യത.

Eng­lish Sum­ma­ry: Sum­mer heat inten­si­fies: Mete­o­ro­log­i­cal Depart­ment warns of warmer weath­er if there is no rain

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.