
നിലമ്പൂരിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പി വി അൻവറിനെ കൈയൊഴിയാതെ യുഡിഎഫ് നേതൃത്വം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് തള്ളി അൻവറിന് മുന്നിൽ യുഡിഎഫിന്റെ വാതിൽ അടഞ്ഞിട്ടില്ലെന്ന സൂചനയാണ് കെപിസിസി പ്രസിഡന്റ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നൽകുന്നത്. ഇത്രയും വോട്ടുകൾ കിട്ടുന്ന അൻവറിന്റെ സാന്നിധ്യം തള്ളിക്കളയാനാവില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അൻവറിന് മുന്നിൽ യുഡിഎഫിന്റെ വാതിൽ പൂർണമായി അടഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ പി വി അൻവർ ശക്തി തെളിയിച്ചു കഴിഞ്ഞു. അൻവറിന് സ്വാധീനം ഉണ്ടെന്ന് മണ്ഡലത്തിലെ വോട്ടർമാർ വോട്ട് ചെയ്‌ത് തെളിയിച്ചു. കഴിഞ്ഞ 9 വർഷക്കാലം അദ്ദേഹം അവിടെ എംഎൽഎ ആയിരുന്നു. അതുകൊണ്ടുതന്നെ അൻവർ ഫാക്ടർ അവിടെ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പി വി അൻവർ വിഷയം യുഡിഎഫ് ചർച്ചചെയ്യുമെന്ന് പറഞ്ഞ കുഞ്ഞാലികുട്ടിയുടെ വാക്കുകൾ മുസ്ലിം ലീഗിന്റെ നിലപാടിന്റെ സൂചന കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.