23 December 2024, Monday
KSFE Galaxy Chits Banner 2

സൂര്യാഘാതം: വ്യോമസേനയുടെ എയർഷോ കാണാനെത്തിയ അഞ്ചുപേര്‍ മരിച്ചു

Janayugom Webdesk
ചെന്നൈ
October 7, 2024 1:27 pm

ചെന്നൈയില്‍ നടന്ന ഇന്ത്യൻ എയര്‍ഫോഴ്സി (ഐഎഎഫ്)ന്റെ പ്രദര്‍ശനത്തിനിടെ സൂര്യാഘാതമേറ്റ് കാണികളില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. 96 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിർജലീകരണം മൂലം 250 ഓളം പേർ കുഴഞ്ഞു വീണതായും റിപ്പോർട്ടുണ്ട്. 15 ലക്ഷം പേരാണ് പ്രദര്‍ശനം കാണാനെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മറീന ബീച്ചിലാണ് പ്രദര്‍ശനം നടന്നത്. പ്രദര്‍ശനം ചെയ്യുന്ന പ്രദേശത്ത് കുടിവെള്ളംപോലും സജ്ജീകരിച്ചില്ലെന്നും പരാതികളുണ്ട്. തിക്കുംതിരക്കും അധികമായതിനാല്‍ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. അതേസമയം സുരക്ഷയ്ക്കായി 6500 പോലീസുകാരെയും 1500 ഹോം ഗാർഡുമാരെയും ചെന്നൈ പോലീസ് വിന്യസിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.