15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
April 4, 2025
April 2, 2025
March 30, 2025
March 25, 2025
March 25, 2025
March 22, 2025
March 21, 2025
March 21, 2025

സപ്ലൈകോ കേരളത്തിലെ കര്‍ഷകരുടെ ബന്ധു: മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
വയനാട്
March 24, 2022 5:02 pm

സപ്ലൈകോ കേരളത്തിലെ കൃഷിക്കാരുടെ ബന്ധുവാണെന്നും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഭക്ഷ്യ‑പൊതുവിതരണ വകുപ്പു മന്ത്രി ജി ആര്‍ അനില്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് സപ്ലൈകോ മാനന്തവാടിയില്‍ നിര്‍മ്മിക്കുന്ന പെട്രോള്‍ ബങ്കിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റേഷന്‍ ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു.

സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് പട്‌ജോഷി, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, നഗരസഭ വൈസ് ചെയര്‍മാന്‍ പി വി എസ് മൂസ, ബി പി സി എല്‍ ജനറല്‍ മാനേജര്‍ ഡി കണ്ണബിരന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ വി ഡി അരുണ്‍കുമാര്‍, ഡിപ്പോ മാനേജര്‍ ആബാ രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Summary:Supplyco is a rel­a­tive of farm­ers in Ker­ala: Min­is­ter GR Anil
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.