അവകാശ പത്രിക അംഗീകരിച്ച് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) ആഭിമുഖ്യത്തില്‍ സപ്ലൈകോയിലെ ദിവസവേതന — പായ്ക്കിങ് തൊഴിലാളികൾ ഇന്ന് മാര്‍ച്ച് നടത്തും. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, സപ്ലൈകോ ആസ്ഥാനം, ജില്ലാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.
10 വർഷം പൂർത്തീകരിച്ച മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, ടാർഗറ്റ് സമ്പ്രദായം അവസാനിപ്പിക്കുക, മിനിമം വേതനം നടപ്പിലാക്കുക, പായ്ക്കിങ് തൊഴിലാളികളുടെ ജോലി നിഷേധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക. പ്രൊവിഡന്റ് ഫണ്ട് വിഹിതം സ്വീകരിക്കുന്നതിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന മാർച്ച് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
English summary; Supplyco Workers Federation; Secretariat march today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.