
മനുഷ്യരുമായി ബന്ധപ്പെട്ട കേസുകളില്‍ പോലും ഇത്രയധികം അപേക്ഷകള്‍ ലഭിക്കാറില്ലെന്ന് തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതി. വിഷയത്തില്‍ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകളാണ് ലഭിക്കുന്നതെന്നും കോടതി പറഞ്ഞു. തെരുവ് നായ വിഷയം രണ്ട് അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്. തെരുവ് നായകളുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള നിരവധി ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ നാഥ്, മേത്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.