
പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനായിരുന്നു കേസില്‍ യൂ ട്യൂബര്‍ സൂരജ് പാലക്കാരനെതിരായ പോക്‌സോ കേസ് നടപടികള്‍ സുപ്രീം കോടത സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൂരജ് പാലാക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അതേ സമയം, യൂട്യൂബില്‍ സൂരജ് പാലാക്കാരന്‍ ഉപയോഗിക്കുന്ന ഭാഷയെ സുപ്രീം കോടതി വിമര്‍ശിച്ചു. എന്ത് തരം ഭാഷയാണ് ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് മാരായ സൂര്യകാന്ത്, എന്‍കെ സിങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ചോദ്യം ഉന്നയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.