19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
November 28, 2024
November 13, 2024
November 11, 2024
November 8, 2024
November 8, 2024
November 5, 2024
October 22, 2024
October 4, 2024
September 25, 2024

കശ്മീരി അധ്യാപകനെ പുറത്താക്കിയതില്‍ സുപ്രീം കോടതി ഇടപെടൽ

Janayugom Webdesk
ന്യൂഡല്‍ഹി
August 28, 2023 8:59 pm

അനുച്ഛേദം 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സുപ്രീം കേടതിയെ സമീപിച്ചതിന് മുതിര്‍ന്ന അധ്യാപകൻ സരൂര്‍ അഹമ്മദ് ഭട്ടിനെ ജോലിയില്‍ നിന്ന് പുറത്താക്കിയ ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റെ നടപടി പരിശോധിക്കണമെന്ന് അറ്റോര്‍ണി ജനറലിനോട് സുപ്രീം കോടതി. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. ലഫ്റ്റനന്റ് ഗവര്‍ണറുമായി സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്താനും കോടതിയെ സമീപിച്ചത് കൂടാതെ മറ്റ് കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിര്‍ദേശിച്ചു. ഭട്ട് കോടതിയെ സമീപിച്ച ഉടനെയായിരുന്നു സസ്പെൻഷനെന്നും അതിന് കാരണമെന്താണെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ് കേന്ദ്രത്തോട് ആരാഞ്ഞു. താൻ സസ്പെൻഷൻ ഉത്തരവ് നേരില്‍ കണ്ടില്ലെന്നും എന്നാല്‍ ഉത്തരവ് പുറപ്പെടുവിച്ച സമയവും സംഭവവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അതില്‍ കുഴപ്പമുണ്ടെന്നും ബെഞ്ചിലുള്‍പ്പെട്ട ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ സസ്പെൻഷന് വേറെ കാരണങ്ങളുണ്ടെന്ന് പത്രങ്ങളില്‍ കാണുന്ന മുഴുവൻ കാര്യങ്ങളും ശരിയായിരിക്കില്ലെന്നും കേന്ദ്രസര്‍ക്കാരിനും ജമ്മു ഭരണകൂടത്തിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. അവിചാരിതമായാണ് സമയം ഒരു പോലെ വന്നതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സംഭവം പരിശോധിക്കാൻ നിര്‍ദേശിക്കുമെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി. കോടതിയില്‍ ഹാജരായി ഹര്‍ജി സമര്‍പ്പിച്ച് അടുത്ത ദിവസം സസ്പെൻഷൻ നടപടിയുണ്ടായത് ജനാധിപത്യ വിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാൻ എന്നിവര്‍ ചൂണ്ടിക്കാട്ടി.

25ലെ സസ്പെൻഷൻ ഉത്തരവ് സിബൽ ബെഞ്ചിന് മുൻപാകെ സമർപ്പിച്ചു. ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസിൽ ഹാജരായതിനെക്കുറിച്ചുള്ള പരാമർശം ഉത്തരവിലുണ്ടെന്നും സിബൽ പറഞ്ഞു. ശ്രീനഗറിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൊളിറ്റിക്കല്‍ സയൻസ് അധ്യാപകനായ ഭട്ടിനെ അനുച്ഛേദം 370 റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയിൽ കഴിഞ്ഞയാഴ്ച ഹാജരായതിന് തൊട്ടുപിന്നാലെയാണ് സസ്‌പെൻഡ് ചെയ്തത്. ജമ്മു കശ്മീര്‍ സിവില്‍ സര്‍വീസ് നിയമം, ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമം 1971 എന്നിവ പ്രകാരമായിരുന്നു നടപടി.

Eng­lish sum­ma­ry; Supreme Court inter­venes in dis­missal of Kash­miri teacher
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.