
കസ്റ്റഡി മരണങ്ങളിൽ സുപ്രിംകോടതി ഇടപെടല്‍. പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തനരഹിതമായ സംഭവങ്ങളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കഴിഞ്ഞ 8 മാസത്തിനുള്ളിൽ പൊലീസ് കസ്റ്റഡിയിൽ 11 മരണങ്ങളാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര‍്‍ണായക നടപടി. പല സ്റ്റേഷനുകളിൽ സിസിടിവികൾ ഇല്ലെന്നും കോടതി നീരിക്ഷിച്ചു.
2020‑ൽ ജസ്റ്റിസുമാരായ റോഹിൻറൺ ഫാലി നരിമാൻ, കെ എം ജോസഫ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ സ്ഥാപിക്കുണം എന്ന് നിർബന്ധമാക്കുന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രിംകോടതി അന്ന് ഉത്തരവിട്ടിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), റവന്യൂ ഇന്റലിജൻസ് വകുപ്പ് (ഡിആർഐ), സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) എന്നീ കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സിസിടിവി സംവിധാനങ്ങൾ രാത്രി കാഴ്ച സംവിധാനത്തോടെ സജ്ജീകരിച്ചിരിക്കണമെന്നും ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ സജ്ജീകരിക്കണമെന്നും കേന്ദ്രം, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ കുറഞ്ഞത് ഒരു വർഷത്തേക്ക് ഡാറ്റ സൂക്ഷിക്കാൻ അനുവദിക്കുന്ന അത്തരം സംവിധാനങ്ങൾ വാങ്ങേണ്ടത് നിർബന്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.