അലഹബാദ് ഹൈക്കോടതിയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന മുസ്ലീം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി. കെട്ടിടം സ്ഥിതി ചെയ്യുന്നത് പാട്ടത്തിനെടുത്ത വസ്തുവിലാണെന്നും അത് അവകാശപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം പള്ളിക്ക് സമീപത്ത് സ്ഥലം അനുവദിക്കുന്നതിന് ഉത്തർപ്രദേശ് സർക്കാരിന് നിവേദനം നൽകാൻ ഹർജിക്കാർക്ക് അനുമതി നൽകി.
കേസില്‍ തിങ്കളാഴ്ചയാണ് ഇവരുടെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. മസ്ജിദ് എവിടേക്ക് മാറ്റണമെന്ന കാര്യത്തിൽ കക്ഷികൾ സമവായത്തിലെത്തണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു.
English Summary: Supreme Court order to remove mosque from High Court premises
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.