
മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനു സുപ്രീംകോടതിയുടെ സ്റ്റേ. കേരള വഖഫ് സംരക്ഷണ വേദി സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ജനുവരി 27 വരെ ഭൂമിയുടെ തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടു.മുനമ്പം വിഷയത്തിൽ സംസ്ഥാനം അന്വേഷണ കമ്മീഷനെ നിയമിച്ചതിന് ഹൈക്കോടതി നൽകിയ അംഗീകാരം സ്‌റ്റേ ചെയ്തിട്ടില്ല. കമ്മീഷൻ പ്രവർത്തനം തുടരാമെന്നും കോടതി പറഞ്ഞു.ആറ് ആഴ്ചക്കകം കക്ഷികൾ നോട്ടീസിന് മറുപടി നൽകണം.ഹർജി കോടതിയിൽ സർക്കാർ എതിർത്തു. കേരള സംസ്ഥാന വഖഫ് ബോർഡിന് വേണ്ടി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ നോട്ടീസ് നൽകി. കേരളത്തിന് വേണ്ടി സ്റ്റാൻഡിങ് കൗൺസിലായ അഭിഭാഷകൻ സി കെ ശശി നോട്ടീസ് സ്വീകരിച്ചു. ജനുവരി 27ന് ഹർജി വിശദമായി പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.