17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 16, 2024
November 15, 2024
November 15, 2024
November 15, 2024
November 14, 2024
November 14, 2024
November 13, 2024
November 13, 2024

ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി

Janayugom Webdesk
ന്യൂഡല്‍ഹി
July 12, 2024 9:06 pm

ഇലക്ട്രല്‍ ബോണ്ട് സ്‌കീമുമായി ബന്ധപ്പെട്ട കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് പബ്ലിക് ഇന്‍ട്രസ്റ്റ് ലിറ്റിഗേഷന്‍ നല്‍കിയ കേസ് പരിഗണിക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു.രാഷ്ട്രീയ പാര്‍ട്ടികളും കോര്‍പ്പറേഷനുകളും അന്വേഷണ ഏജന്‍സികളും തമ്മില്‍ പ്രത്യക്ഷമായ സ്വാധീനം ഉള്ളതായി പിഐഎല്‍ ആരോപിച്ചു.എജിഒകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കോടതി രജിസ്ട്രി സന്ദര്‍ശിച്ചിട്ടും ഹര്‍ജികള്‍ തീര്‍ന്നിട്ടില്ലെന്ന വാദം ജസ്റ്റിസ് ഡി,വൈ.ചന്ദ്രചൂഡ്,ജെ.ബി പര്‍ഡിവാല,മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് പരിശോധിച്ചു.ഇതുമായി ബന്ധപ്പെട്ട് ഒരു ഇമെയില്‍ അയക്കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.താന്‍ ഒരുപാട് ഇമെയിലുകള്‍ അയച്ച് കഴിഞ്ഞുവെന്നാണ് ഭൂഷണ്‍ മറുപടി നല്‍കിയത്.ഇന്ന് ഒരു മെയില്‍ കൂടി അയക്കാനും അത് ലിസ്റ്റ് ചെയ്യാമെന്നും സി.ജെ.ഐ പറഞ്ഞു.ഇതിനെ ഒരു അഴിമതിയായി വിശേഷിപ്പിക്കുന്ന അപേക്ഷയില്‍ ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട രേഖകള്‍ നശിപ്പിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധനസഹായം നല്‍കിയ ഷെല്‍ കമ്പനികളുടെയും നഷ്ടം ഉണ്ടാക്കുന്ന കമ്പനികളുടെയും ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെടുന്നു.കമ്പനികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്ത പണം തിരിച്ചു പിടിക്കണമെന്നും പരാതിയില്‍ പറയുന്നു.ബിജെപി ഗവണ്‍മെന്റ് കൊണ്ടുവന്ന ഇലക്ട്രല്‍ ബോര്‍ഡ് സ്‌കീം ഫെബ്രുവരി 15 ന് അഞ്ച് ജഡ്ജിമാരടങ്ങുന്ന ബഞ്ച് റദ്ദാക്കിയിരുന്നു.സുപ്രീം കോടതി
യുടെ പ്രസ്തുത വിധിയുടെ അടിസ്ഥാനത്തില്‍ സ്‌കീമിന്റെ അംഗീകൃത ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇലക്ഷന്‍ കമ്മീഷനുമായി പങ്കിടുകയും പിന്നീട് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.
eng­lish summary;Supreme Court’s deci­sive ver­dict in the elec­toral bond case
you may also like this video 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.