26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 1, 2025
February 21, 2025
February 3, 2025
February 3, 2025
February 3, 2025
February 2, 2025
February 2, 2025
February 2, 2025
December 21, 2024
November 24, 2024

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; തനിക്കുള്ളത് പിതൃസ്നേഹം, മാപ്പ് പറഞ്ഞ് സുരേഷ് ഗോപി

Janayugom Webdesk
കോഴിക്കോട്
October 28, 2023 10:31 am

മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നതിനിടയിൽ വനിതാ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വന്‍ പ്രതിഷേധമുയര്‍ന്നതിനുപിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അവര്‍ക്ക് മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയത്.ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..

ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു…

ചോദ്യത്തിനിടെ മാധ്യമപ്രവർത്തകയുടെ തോളിൽ പിടിച്ച് പരിഹാസ രൂപത്തിൽ മറുപടി പറഞ്ഞ സുരേഷ് ഗോപിയുടെ ശരീര ഭാഷ അശ്ലീലം ദ്യോതിപ്പിക്കുന്നതാണെന്നതാണ് വിമര്‍ശനത്തിന് കാരണം. ആദ്യചോദ്യത്തിന് പ്രതികരണമായി ശരീരത്തിൽ സ്പർശിച്ചപ്പോൾ മാധ്യമപ്രവർത്തക പിന്നിലേക്ക് ഒഴിഞ്ഞുമാറി. തുടര്‍ന്നും ചോദ്യമുന്നയിച്ചപ്പോൾ സുരേഷ് ഗോപിയിൽ നിന്ന് ഇതേ പ്രവൃത്തി വീണ്ടുമുണ്ടായി. അപ്പോൾ തന്നെ നടന്റെ കൈ തന്റെ തോളിൽ നിന്ന് എടുത്തു മാറ്റാൻ മാധ്യമ പ്രവർത്തക ശ്രമിക്കുകയും ചെയ്തുവെന്നും മാധ്യമപ്രവര്‍ത്തക പ്രതികരിച്ചു.

സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് മാധ്യമ സ്ഥാപനം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

Eng­lish Sum­ma­ry: Suresh Gopi apologizes

You may also like this video

YouTube video player

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.