കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടർച്ചയായി ഉണ്ടാക്കുന്ന വിവാദങ്ങൾ ബിജെപി നേതൃത്വത്തിന് തലവേദനയാകുന്നതോടെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ നേതൃത്വത്തിന് സമ്മർദ്ദം. സിനിമ പാഷനാണെന്നും അഭിനയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചത്തുപോകുമെന്നും മന്ത്രി സ്ഥാനം പോയാൽ രക്ഷപെട്ടെന്ന് കരുത്തുമെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.
കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്കൊമ്പൻ സിനിമ ഞാൻ ചെയ്യുമെന്നും കേന്ദ്രസർക്കാരിന്റെ അനുവാദം ചോദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം അമിത് ഷാ അനുവാദം നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞതാണ് ബിജെപി നേതൃത്വത്തെ കൂടുതൽ ചൊടിപ്പിച്ചത്.
മന്ത്രി സ്ഥാനത്ത് തുടരുന്നയാൾ പണമിടപാടുള്ള ബിസിനസുകളിൽ ഇടപെടാൻ പാടില്ലെന്നാണ് ചട്ടം. മന്ത്രിയായാൽ മറ്റ് ജോലിക്കും പോകാൻ കഴിയില്ല. തന്റെ കടുത്ത നിലപാട് സുരേഷ് ഗോപി ഇതേ രീതിയില്‍ തുടന്നാൽ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയേക്കും.
കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യത്തെ ലോക്‌സഭാ അംഗമായ സുരേഷ്‌ഗോപി കേന്ദ്ര ക്യാബിനറ്റ് പദവിയാണ് പ്രതീക്ഷിച്ചതെങ്കിലും അപ്രധാന വകുപ്പുകളിൽ സഹ മന്ത്രി സ്ഥാനത്ത് ഒതുക്കി. ഇതിൽ പ്രതിഷേധിച്ച അദ്ദേഹം സത്യപ്രതിജ്ഞ നടന്ന ദിവസം കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളുടെ സന്ദർശനത്തെ വിലക്കിയിരുന്നു.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.