23 December 2025, Tuesday

Related news

December 11, 2025
October 25, 2025
October 22, 2025
October 15, 2025
October 12, 2025
September 25, 2025
September 24, 2025
September 17, 2025
September 14, 2025
September 3, 2025

ഇന്ദിരാഗാന്ധി പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് സുരേഷ് ഗോപി

Janayugom Webdesk
തിരുവനന്തപുരം
June 16, 2024 9:13 pm

ഇന്ദിരാഗാന്ധി രാഷ്ട്രത്തിന്റെ മാതാവാണെന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ നടത്തിയ ഇന്ദിരാഗാന്ധി പ്രയോഗം മാധ്യമങ്ങൾ തെറ്റായാണ് പ്രചരിപ്പിച്ചത്. ഇന്ദിരാഗാന്ധി കോൺഗ്രസിന്റെ മാതാവും കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവും എന്നാണ് പറഞ്ഞത്. ഇന്ദിരാഗാന്ധി രാഷ്ട്രമാതാവ് എന്ന് പറഞ്ഞിട്ടില്ലെന്നും സുരേഷ്ഗോപി പറഞ്ഞു. 

സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി നേതൃത്വത്തില്‍ അമര്‍ഷം പ്രകടമായിരുന്നു. മാധ്യമങ്ങൾക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. ‘ഇത്തരത്തിലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് അകലും. കലാകാരനായി പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരില്ല’ സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞദിവസം കരുണാകരന്റെ സ്‌മൃതി കുടീരത്തിലെത്തി പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം അദ്ദേഹം നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്. 

Eng­lish Summary:Suresh Gopi was shocked by Indi­ra Gand­hi’s statement
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.