22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 24, 2024
November 19, 2024
November 11, 2024
November 11, 2024
November 11, 2024
November 9, 2024
November 8, 2024
November 6, 2024
November 3, 2024

സുരേഷ് ഗോപിയുടെ ‘സ്വർണ കിരീടം’: സ്വർണത്തിന്റെ അളവ് പ്രത്യേക സമിതി പരിശോധിക്കും

Janayugom Webdesk
തൃശൂർ
March 4, 2024 7:57 pm

സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രലീൽ സമർപ്പിച്ച സ്വർണ കിരീടം പരിശോധിക്കും. കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. കിരീടത്തിൽ ഭൂരിഭാഗവും ചെമ്പ് ആണെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന ഇടവക പ്രതിനിധി യോഗത്തിലാണ് സ്വർണത്തിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യമുയർന്നത്. പള്ളി വികാരിയടങ്ങുന്ന അഞ്ചംഗ കമ്മിറ്റി കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിച്ച് ഇടവക പ്രതിനിധി യോഗത്തിൽ അറിയിക്കും. 

സ്ഥലം കൗൺസിലറും ഇടവക സമിതി അംഗവുമായ ലീല വർഗീസ് അടക്കമുള്ളവരാണ് കിരീടം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. കിരീടത്തിലെ സ്വർണത്തിന്റെ അളവ് സംബന്ധിച്ച് ജനയുഗം ആണ് ആദ്യം വാർത്ത നൽകിയത്. സമൂഹ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച് സംശയങ്ങൾ പടർന്നിരുന്നു. ഈ സാഹചര്യത്തിൽ ഭാവിയിൽ പള്ളി അധികൃതർ സംശയത്തിന്റെ നിഴലിലാവുമെന്നും സ്വർണത്തിന്റെ കൃത്യത വരുത്തേണ്ടത് അത്യാവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കിരീടം പരിശോധിക്കാൻ തീരുമാനിച്ചത്. ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമർപ്പിച്ചത്. 

തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എന്ന നിലയിൽ ന്യൂനപക്ഷങ്ങളുടെയും സഭയുടെയും പ്രീതി സമ്പാദിക്കാനാണ് കിരീട സമർപ്പണമെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. മണിപ്പൂരിൽ പള്ളികൾക്കും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കും നേരെ ആക്രമണങ്ങളും ക്രൂര പീഡനങ്ങളും നടക്കുമ്പോൾ നിശബ്ദത പാലിച്ച സുരേഷ് ഗോപിക്ക് പെട്ടെന്ന് തൃശൂരിലെ മാതാവിനോട് സ്നേഹം തോന്നാനുള്ള കാരണവും തെരഞ്ഞെടുപ്പ് തന്നെയാണെന്ന് ഒരു വിഭാഗം കരുതുന്നു. 

Eng­lish Sum­ma­ry: Suresh Gopi’s ‘Gold­en Crown’: A spe­cial com­mit­tee will check the quan­ti­ty of gold

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.