30 December 2025, Tuesday

Related news

December 30, 2025
December 26, 2025
December 25, 2025
December 24, 2025
December 21, 2025
December 21, 2025
December 20, 2025
December 16, 2025
December 16, 2025
December 15, 2025

സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസിനും പൊലീസ് വിലക്ക്

Janayugom Webdesk
ന്യൂഡൽഹി
August 22, 2023 2:33 pm

സിപിഐ എം പഠനഗവേഷണ കേന്ദ്രമായ ഹർകിഷൻ സിങ് സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്കേര്‍പ്പെടുത്തി ഡൽഹി പൊലീസ്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി തടയാനാണ് നീക്കം. ജി 20 യുടെ പേരിലാണ് വിലക്ക്. 

കഴിഞ്ഞ ദിവസം സുർജിത്ത് ഭവനിൽ ‘ജി 20’ ക്കെതിരെ സംഘടിപ്പിച്ച ‘വി 20’ സെമിനാർ നടത്തുന്നത് പൊലീസ് തടഞ്ഞിരുന്നു. സുർജിത്ത് ഭവന്റെ ഗേറ്റുകൾ പൂട്ടിയ പൊലീസ് ആരേയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സെമിനാർ നടത്താൻ അനുമതി തേടിയില്ല എന്ന് പറഞ്ഞാണ് പരിപാടി തടഞ്ഞത്.

മോഡിയുടെ ഭരണത്തിൽ സ്വതന്ത്ര്യമായി സെമിനാറുകൾ പോലും സംഘടിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും ഈ നടപടി അപലപനീയമാണെന്നും യെച്ചൂരി പ്രതികരിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

Eng­lish Summary:Surjit Bha­van also banned par­ty class by police

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.