19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

ഗുജറാത്തില്‍ ബിജെപിക്ക് വോട്ട് കുറയുമെന്ന് സര്‍വേ

ആംആദ്മിയുടെ സാന്നിധ്യം കോണ്‍ഗ്രസിന് വിനയാകും
Janayugom Webdesk
അഹമ്മദബാദ്
October 3, 2022 7:27 pm

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ഭരണകക്ഷിയായ ബിജെപിക്ക് മൂന്ന് ശതമാനത്തിലേറെ വോട്ടുകള്‍ കുറയുമെന്ന് സര്‍വേഫലം. കോൺ​ഗ്രസിനെ കാത്തിരിക്കുന്നതും മോശം കണക്കുകളാണെന്നാണ് സർവേ വ്യക്തമാക്കുന്നത്. വിജയം നേടാൻ രാപ്പകൽ കഷ്ടപ്പെടുന്ന ആംആദ്മി പാര്‍ട്ടിക്ക് രണ്ട് സീറ്റാണ് എബിപി-സിവോട്ടർ സർവേ പ്രവചിക്കുന്നത്.

ഈ വർഷാവസാനം നടക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി വലിയ ഘടകമാകാൻ സാധ്യത ഇല്ല. അതേസമയം, കോൺ​ഗ്രസിനും വലിയ നേട്ടം സർവേ പ്രവചിക്കുന്നില്ല. ​ഗുജറാത്തിൽ ബിജെപി എളുപ്പത്തിൽ ജയിച്ചു കയറുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. സീറ്റുകളുടെ എണ്ണം രണ്ടായിരിക്കുമെങ്കിലും ആംആദ്മി പാര്‍ട്ടി 17.4 ശതമാനം വോട്ട് നേടിയേക്കും. ഇത് കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ ഇടിവുണ്ടാക്കുകയും ബിജെപിയുടെ സീറ്റുകള്‍ കൂട്ടുകയും ചെയ്യും.

നിലവിലെ 99ൽ നിന്ന് 135 സീറ്റുകളിലേക്ക് ബിജെപി ഉയരാന്‍ സാധ്യതയുള്ളതായി സര്‍വേ പറയുന്നു. 77 സീറ്റുള്ള കോൺഗ്രസിന് 36–44 സീറ്റുകൾ മാത്രമേ ലഭിക്കൂ. അതായത് ഇപ്പോഴുള്ളതിനെക്കാൾ താഴേക്ക് കോൺ​ഗ്രസ് പോകും. 41.4 ശതമാനം വോട്ട് വിഹിതമുള്ള കോൺഗ്രസിന് 32.3 ശതമാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും 49.1 ശതമാനമുള്ള ബിജെപിക്ക് 46.4 ശതമാനം മാത്രമേ ലഭിക്കൂ. പഞ്ചാബിലെ മികച്ച വിജയത്തിന് ശേഷം ഗുജറാത്ത് പിടിക്കാനിറങ്ങിയ കെജ്‍രിവാളിന് രണ്ടിൽ കൂടുതൽ സീറ്റുകൾ ലഭിക്കാൻ സാധ്യതയില്ലെന്നാണ് സർവേ പറയുന്നത്.

അരവിന്ദ് കെജ്‍രിവാൾ മുന്നിട്ടിറങ്ങിയാണ് ​ഗുജറാത്തില്‍ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. അധികാരത്തിൽ എത്തിയാൽ ഒരു പശുവളര്‍ത്തലിന് പ്രതിദിനം 40 രൂപ ചെലവാക്കുമെന്നതുള്‍പ്പെടെ ബിജെപിയെ മറികടക്കുന്ന വാഗ്ദാനങ്ങളാണ് ആംആദ്മി നല്കുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ തങ്ങള്‍ ജയിക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്ന് കെജ്‍രിവാൾ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതിയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാസ്റ്റർ പ്ലാനിങ്ങും പാര്‍ട്ടിയെ സഹായിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആർ പാട്ടീൽ പറഞ്ഞു. സംസ്ഥാനത്ത് ആം ആദ്മി വെല്ലുവിളിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ കോൺഗ്രസ് രണ്ടാം സ്ഥാനത്ത് തുടരും. അവരുടെ അടിത്തറ നേരത്തെ 35 ശതമാനത്തിലേറെയായിരുന്നു. എന്നാൽ ഇതിൽ കുറവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും 15–18 ശതമാനം വോട്ട് വിഹിതമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Sur­vey says votes for BJP will decrease in Gujarat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.