22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024

കോവിഡ് പ്രവാസികളിലുണ്ടാക്കിയ ആഘാതം പഠിക്കാൻ സർവേ

Janayugom Webdesk
തിരുവനന്തപുരം
December 1, 2022 10:23 pm

കോവിഡ് മഹാമാരികാലത്ത് മലയാളി പ്രവാസികൾ നേരിട്ട വെല്ലുവിളികളെക്കുറിച്ചു സർവേ നടത്തുന്നു. കോവിഡുണ്ടാക്കിയ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളെക്കുറിച്ചു പഠിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് സർവേ നടത്തുന്നത്. കോവിഡ് കാലത്തു പ്രവാസികൾ നേരിട്ട വെല്ലുവിളികൾ പരിഹരിക്കുന്നതില്‍ സർക്കാരിന്റെ പ്രവർത്തനങ്ങൾ എത്ര ഗുണം കണ്ടുവെന്ന് വിലയിരുത്തുക, കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ട്ടപ്പെട്ട് നാട്ടിൽ തിരികെയെത്തിയ പ്രവാസികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെക്കുറിച്ച് മനസിലാക്കുക, മടങ്ങിപ്പോകാത്തവർക്കു സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ ഒരുക്കുക, പുനരധിവാസ പാക്കേജ് തയാറാക്കുന്നതിന് സഹായകമാകുന്ന സ്ഥിതിവിവരക്കണക്കുകൾ രൂപപ്പെടുത്തുക, പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത, വിദേശത്തു ചെയ്തിരുന്ന ജോലി, സാമൂഹിക പശ്ചാത്തലം എന്നിവ മനസിലാക്കുക, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലകളിൽ പ്രവാസികൾ ആരംഭിച്ചിട്ടുള്ള സംരംഭകത്വ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കുക, പ്രവാസികൾ അഭിമുഖീകരിക്കുന്ന മറ്റു പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കുക പ്രവാസികളുടെ അഭിരുചികൾ മനസിലാക്കുക എന്നിവയാണ് സർവേയുടെ പ്രധാന ലക്ഷ്യങ്ങൾ. 

ഇതിന് പുറമെ നിലവിൽ വിദേശത്തും അന്യസംസ്ഥാനങ്ങളിലും തൊഴിലിനായും വിദ്യാഭ്യാസത്തിനായും പോയിട്ടുള്ളവരുടെ കണക്കുകളും ഇതിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്. സാമ്പിൾ സർവേ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 800 യൂണിറ്റുകളിൽ 2023 ഫെബ്രുവരി 15 വരെ നടക്കും. അതാത് ജില്ലകളിലെ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാരുടെ കീഴിൽ വകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുക. 

Eng­lish Summary:Survey to study the impact of Covid on expatriates
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.