2002ലെ ഗുജറാത്ത് കലാപത്തിലെ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു.ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ ഭാര്യയാണ് . 86 വയസ്സായിരുന്നു. അഹമ്മദാബാദിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മറ്റ് 58 പേർക്കുമെതിരെ ക്രിമിനൽ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് 2006 മുതൽ നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു സാകിയ ജാഫ്രി. മറ്റ് 68 പേർക്കൊപ്പം ജനക്കൂട്ടത്താൽ ചുട്ടുകൊല്ലപ്പെട്ട തന്റെ ഭർത്താവിന് സംരക്ഷണം നൽകുന്നതിൽ മോഡി പരാജയപ്പെട്ടുവെന്ന് സാകിയ ജാഫ്രി വാദിച്ചു. മോഡിയും ബിജെപിയും സഹപ്രവർത്തകരും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും കലാപത്തിൽ ഗൂഢാലോചന നടത്തിയെന്നും അവർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.