
അന്ത്യമില്ലാതെ ഏഷ്യാകപ്പ് വിവാദം. പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായിട്ടും കിരീടം കയ്യിലെത്താതെ ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഉറച്ചായിരുന്നു ഇന്ത്യൻ ടീമിന്റെ നില്‍പ്.
എന്നാൽ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക് കൈമാറാന്‍ വീണ്ടും ഉപാധി വെച്ചിരിക്കുകയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ മൊഹ്സിൻ നഖ്വി രംഗത്തെത്തി. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ACC ആസ്ഥാനത്തെത്തി നേരിട്ട് ട്രോഫി സ്വീകരിക്കണമെന്നാണ് നിബന്ധന. ട്രോഫി സെറിമണിയിൽ നടന്ന സംഭവങ്ങളിൽ നഖ്വി ഖേദം രേഖപ്പെടുത്തി. ഇന്നലെ മറ്റൊരു ഉപാധിയുമായി നഖ്വി രംഗത്തെത്തിയിരുന്നു. ഏഷ്യാ കപ്പും മെഡലുകളും ഇന്ത്യക്ക് തരാൻ താൻ തയ്യാറാണെന്നും എന്നാൽ ഇതിന് ഒരു ഔദ്യോഗിക ചടങ്ങ് വേണം, അവിടെ വെച്ച് താൻ തന്നെ അവാർഡ് നൽകുമെന്നായിരുന്നു നഖ്‌വിയുടെ ആദ്യ നിബന്ധന.ഞായറാഴ്ച നടന്ന ഫൈനലില്‍ നഖ് വിയുടെ നേതൃത്വത്തിലുള്ള എസിസി സംഘം ട്രോഫിയും മെഡലുകളുമായി കടന്നു കളഞ്ഞതിന് പിന്നാലെ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
ഏഷ്യാ കപ്പ് 2025 ട്രോഫി കൈമാറണമെന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടെ ആവശ്യം മൊഹ്‌സിൻ നഖ്‌വി നിരസിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ദുബൈയില്‍ നഖ്‌വിയുടെ അധ്യക്ഷതയില്‍ ചേർന്ന എസിസി യോഗത്തിലാണ് വിഷയം ഉയർന്നുവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.